
തൃശൂർ: ഫോട്ടോഗ്രാഫി രംഗത്ത് നാൽപത് വർഷത്തെ പാരമ്പര്യമുള്ള കെ.കെ.രവി പത്രപ്രവർത്തന രംഗത്ത് വിരമിച്ച ശേഷം വരച്ച ചിത്രങ്ങളുടെ പ്രദർശനം വർണക്കാഴ്ച്ച എന്ന പേരിൽ ജനുവരി രണ്ട് മുതൽ ആറു വരെ ലളിതകലാ അക്കാഡമി ആർട്ട് ഗ്യാലറിയിൽ സംഘടിപ്പിക്കും. മലയാളം എക്‌സ്പ്രസ്, രാഷ്ട്രദീപിക, പുണ്യഭൂമി എന്നിവയിൽ പ്രവർത്തിച്ചു. പുലിക്കളിക്ക് അറുപത് വർഷമായി പുലിവേഷം വരച്ചു വരുന്നു. കൊവിഡ് കാലത്ത് പുലിക്കളി ഇല്ലാതിരുന്ന സമയത്ത് കണ്ണാടി നോക്കി സ്വന്തം ശരീരം ക്യാൻവാസാക്കി മാറ്റി പുലിവേഷം വരച്ച് ശ്രദ്ധേയനായിരുന്നു. മൂന്നിന് രാവിലെ ഒമ്പതിന് മന്ത്രി കെ.രാജൻ ഉദ്ഘടനം ചെയ്യും. വാർത്താസമ്മേളനത്തിൽ എൻ.ശ്രീകുമാർ, ഫ്രാങ്കോ ലൂയീസ്, കെ.കെ.രവി എന്നിവർ പങ്കെടുത്തു.