photo-

ചെറുതുരുത്തി: ദേശമംഗലം ഗവ. ഹൈസ്‌കൂളിലെ 1982-83 അധ്യയന വർഷം പത്താം ക്ലാസ് പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മയാണ് ചെറുതുരുത്തി നിള ബോട്ട് ക്ലബ്ബിൽ ഒത്തുചേർന്നത്. വീണ്ടും ഒരു പൂക്കാലം എന്ന ടാഗ്‌ലൈനിൽ 41 വർഷം മുമ്പേയുള്ള സ്മരണകൾ ഓർത്തെടുത്ത് ചിരിയും കളിയും കുസൃതികളുമായാണ് വീണ്ടും അവർ ഒത്തുകൂടിയത്. അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർ, പഠിപ്പിച്ച അധ്യാപകനായ ചെല്ലപ്പൻ മാഷ് എന്നിവരെ അനുസ്മരിച്ചുകൊണ്ട് ആരംഭിച്ച സംഗമത്തിൽ അമ്പതിൽപരം അംഗങ്ങൾ പങ്കെടുത്തു.

ഒരു വർഷം മുമ്പ് രൂപീകരിച്ച വീണ്ടുമൊരു പൂക്കാലം എന്ന ഗ്രൂപ്പാണ് രണ്ടാം ഒത്തുചേരലിന് വഴിയൊരുക്കിയത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ പഠിപ്പിച്ച ഗുരുനാഥന്മാരെ ആദരിക്കുകയും പഠിച്ചിറങ്ങിയ സ്‌കൂളിന് ആവശ്യമായ ഫർണിച്ചർ നൽകുകയും അർഹരായ സഹപാഠികൾക്ക് ചികിത്സാസഹായവും കൂട്ടായ്മയിലെ അംഗങ്ങളുടെ മക്കൾക്ക് വിവാഹ ധനസഹായം നൽകി അവരെ ചേർത്തുപിടിക്കുന്നതിൽ ഈ കൂട്ടായ്മ മുൻഗണന നൽകുന്നു.

അഷറഫ് ദേശമംഗലം ഉദ്ഘാടനം ചെയ്തു. മിനി, സൂര്യകുമാർ, ഉഷാകുമാരി, ജയരാജ്, ബാബുരാജ്, രഘുനാഥ് പി.ഹംസ , ടി.എ.വീരാൻ, സൂര്യകുമാർ, ഖദീജ കാരക്കാട്, മുംതാസ് പള്ളം, രവീന്ദ്രൻ ആറങ്ങോട്ടുകര, എം.അബ്ദുൽ മജീദ്, രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.