
എരുമപ്പെട്ടി: ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 1982-83 വർഷത്തെ എസ്.എസ്.എൽ.സി പൂർവ വിദ്യാർത്ഥികളുടെ മൂന്നാമത് സംഗമം നടന്നു. റിട്ട. അധ്യാപകരായ സെലീന, അയ്യപ്പൻ എന്നിവരെ ആദരിച്ചു. സ്‌കൂളിലേക്ക് ഉപഹാരം സമർപ്പിക്കൽ, കലാപരിപാടികൾ, സമാപന പൊതുയോഗം എന്നിവ ഉണ്ടായി. കെ.എം.ഉമ്മർ ഉദ്ഘാടനം ചെയ്തു. പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് വി.കെ.രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.എൻ.വിഷയ് കുമാർ, കെ.പി.നാരായണൻ ഭട്ടതിരി, പി.കെ.സദാനന്ദൻ, സി.എ.ഹനീഫ, കെ.യു.പ്രേമലത, സി.കെ.ജേക്കബ്ബ്, കെ.വി.ശശികുമാർ, എൻ.സി.ശശികുമാർ, ടി.ജി.സുന്ദർലാൽ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി വി.കെ.രാമചന്ദ്രൻ (പ്രസിഡന്റ്), കെ.യു.പ്രേമലത (വൈസ് പ്രസിഡന്റ്), പി.എൻ.വിഷയ് കുമാർ (സെക്രട്ടറി), കെ.വി.ശശികുമാർ (ജോ. സെക്രട്ടറി), സി.കെ.ജേക്കബ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.