road

ഏഴ് മീറ്റർ വീതിയെന്ന ധാരണ ലംഘിച്ചു

നിലവിലെ റോഡിന് മൂന്ന് മീറ്ററാണ് വിതി. ഇത് അഞ്ചാക്കി ടാറിംഗ് നടത്താനായിരുന്നു നീക്കം

ചാലക്കുടി: മുൻ തീരുമാനത്തിൽ നിന്നും മാറി പോട്ട കവല സർവ്വീസ് റോഡ് വീതി കുറച്ച് ടാർ ചെയ്യാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. നേരത്തെ നിശ്ചയിച്ചിരുന്ന ഏഴ് മീറ്റർ വീതിയെന്ന ധാരണ ലംഘിച്ചതിനെ തുർന്നാണ് നഗരസഭ കൗൺസിലർ വത്സൻ ചമ്പക്കരയുടെ നേതൃത്വത്തിൽ പ്രവർത്തനം തടഞ്ഞത്. നിലവിലെ റോഡിന് മൂന്ന് മീറ്ററാണ് വിതി. ഇത് അഞ്ചാക്കി ടാറിംഗ് നടത്താനായിരുന്നു നീക്കം. നേരത്തെ അഞ്ചര മീറ്റർ റോഡ് ഒഴിച്ചിട്ട് കാന നിർമ്മിക്കാനുള്ള നീക്കം മൂന്ന് മാസം മുമ്പ് നാട്ടുകാർ തടഞ്ഞിരുന്നു. പിന്നീട് നടന്ന ചർച്ചകളെ തുടർന്ന് വീതി 7 മീറ്ററാക്കി കാന നിർമ്മിച്ചു. ടാറിംഗ് പണികൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ബെറ്റ്മിക്‌സ് ഇടുന്നതിനായി റോഡ് കുഴിക്കുന്നത്. റോഡിന് നിശ്ചിയിച്ച വീതിയുണ്ടായില്ലെങ്കിൽ ഇവിടെ വൺവേ ട്രാഫിക് ഏർപ്പെടുത്തേണ്ടിവരും. അത് ഉദ്ദേശിച്ച ഫലം കിട്ടില്ലെന്ന് നാട്ടുകാർ പറയന്നു. വ്യാപാരി വ്യവസായി പ്രസിഡന്റ് ഷാജു മേലേപ്പുറം, നന്മ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് പോൾസൺ മേലേപ്പുറം, വിത്സരാജ, വില്യംസ് തുടങ്ങിയവരും പ്രതിഷേധത്തിന് നേതൃത്വം നൽകി.