അത്താണി: ഭാഷാ പഠനത്തിന്റെ സാധ്യതകൾ ഇല്ലാതാക്കുന്ന പുതിയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്ന് ദക്ഷിണേന്ത്യൻ ഹിന്ദി സാഹിത്യ സമ്മേളനം ആവശ്യപ്പെട്ടു. തൊഴിൽ സാധ്യതകൾ മാത്രം ലക്ഷ്യം വെച്ചുള്ള വിദ്യാഭ്യാസ നയം ഭാഷാ സാഹിത്യ പഠനത്തിലൂടെ ലഭിക്കേണ്ട മാനവികത ഇല്ലാതാക്കും. ഭാരതീയ ബഹുസ്വര സംസ്‌കാരത്തെ ഇല്ലാതാക്കാനാണ് പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി. സാഹിത്യകാരി ഡോ. ശശിമുദിരാജ് ഉദ്ഘാടനം ചെയ്തു. പ്രമുഖഹിന്ദി സാഹിത്യകാരന്മാരെ ആദരിച്ചു. സന്തോഷ് ചൗബേ, ഡോക്ടർമാരായ മഞ്ജുനാഥ്, സുരേന്ദ്രൻ, ലീലാധർ മണ്ഡലോയ്, ലത ചൗഹാൻ, അനാമിക അനു, രവി, ബീർപാൽ സിംഗ് യാദവ്, ഡോ. സന്തോഷ് കുമാരി അറോറ, പ്രൊഫ. രാം പ്രകാശ്, ജവാഹർ കർണാവട്ട് തുടങ്ങിയവർ പങ്കെടുത്തു.