1

ഗുരുവായൂർ: പ്രവാസി സംഘം സ്ഥാപക നേതാവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന എ.സി.ആനന്ദന്റെ നാലാം ചരമ വാർഷിക ദിനാചരണം ബുധനാഴ്ച നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഗുരുവായൂർ ടൗൺ ഹാളിൽ രാവിലെ പത്തിന് ചേരുന്ന യോഗം പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറിയും ക്ഷേമനിധി ബോർഡ് ചെയർമാനുമായ കെ.വി.അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യും. ജില്ല പ്രവാസി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഡയാലിസിസ് കിറ്റുകൾ, വീൽ ചെയറുകൾ, വാക്കറുകൾ, കൊളോസ്ടമി ബാഗ് എന്നിവയുടെ വിതരണം നടക്കും. സംഘാടക സമിതി ചെയർമാൻ കെ.ആർ.സൂരജ്, കൺവീനർ എം.എ.അബ്ദുൾ റസാഖ്, സുലൈഖ ജമാൽ, എ.എസ്.താജുദ്ദീൻ, ശാലിനി രാമകൃഷ്ണൻ, ബാഹുലേയൻ പള്ളിക്കര എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.