church

മുരിയാട്: എംപറർ ഇമ്മാനുവൽ ചർച്ചിന്റെ നേതൃത്വത്തിൽ മുരിയാട് എ.യു.പി സ്‌കൂളിൽ കിഡ്‌സ് പാർക്ക് നിർമ്മിച്ച് നൽകി പഞ്ചായത്ത് പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് അംഗം ശ്രീജിത്ത് പട്ടത്ത് അദ്ധ്യക്ഷനായി. ചർച്ച് പി.ആർ.ഒ: ഡയസ് അച്ചാണ്ടി, ഹെഡ്മിസ്ട്രസ് എം.പി. സുബി, പി.ടി.എ പ്രസിഡന്റ് രജനി ഷിബു എന്നിവർ സംസാരിച്ചു.