
അതിരപ്പിള്ളി: ഷോളയാർ വീണ്ടും കബാലി ഭയത്തിൽ. വിനോദ സഞ്ചാരികളുടെ വാഹനം തടഞ്ഞിട്ട കൊമ്പൻ ഒരു മണിക്കൂറോളം മലക്കപ്പാറ റോഡിൽ ഗതാഗത സ്തംഭനമുണ്ടാക്കി. മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഷോളയാർ റോഡിലേക്കുള്ള കാട്ടാനയുടെ കന്നുവരവ്. ഷോളയാർ
പവർ ഹൗസിനും വാൽവ് ഹൗസിനും ഇടയിലായിരുന്നു കൊമ്പൻ നിലയുറപ്പിച്ചത്. മറ്റ് വാഹനങ്ങളും കുടുങ്ങിക്കിടന്നു. പന മറിച്ചിട്ട് തിന്നുകയായിരുന്ന ആന പെട്ടെന്ന് റോഡിലിറങ്ങി. വാനപാലകരെത്തി റോഡിൽ നിന്ന് ആനയെ മാറ്റിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. പലപ്പോഴും കബാലിയുടെ റോഡ് തടയൽ വാഹന യാത്രികർക്ക് ഭീഷണിയാണ്.