
ചെന്നൈ: വെളച്ചേരിയിലെ ശ്രീ നീലകണ്ഠ ശിവൻ സാംസ്‌കാരിക അക്കാഡമി വാർഷിക മാർഗഴി മഹോത്സവത്തിൽ മുതിർന്ന സംഗീതജ്ഞരെയും യുവപ്രതിഭകളെയും ആദരിച്ചു. കർണാടക സംഗീതത്തിലെ മികവിനായിരുന്നു അവാർഡുകൾ. നീലകണ്ഠ ശിവൻ നാദ സുധാകര അവാർഡ് ശ്രീമുഷ്ണം വി. രാജറാവു, ലാലഗുഡി ജി.ജെ.ആർ. കൃഷ്ണൻ, വിജയലക്ഷ്മി എന്നിവർക്ക് സമ്മാനിച്ചു. നീലകണ്ഠ ശിവൻ നാമ സങ്കീർത്തന മണി അവാർഡ് ഗുരുവായൂർ ജി.കെ. പ്രകാശിനും നീലകണ്ഠ ശിവൻ വെല്ലൂർ രാമഭദ്രൻ ലയ ഗുരു അവാർഡ് മൃദംഗ വിദ്വാൻ കലൈമാമണി ഡോ. രമേശ് ശ്രീനിവാസനും ലഭിച്ചു. ടി.എൻ. കൃഷ്ണൻ നാദ ഗുരു അവാർഡ് ഡൽഹി പി. സുന്ദരരാജനും സദ്ഗുരു അവാർഡ് പർവതീപുരം പത്മനാഭ അയ്യർക്കും നൽകി. യുവപ്രതിഭകളായ കു. രാശിക ശിവകുമാർ, അർവിന്ദ് രാമൻ, ദേവനാരായണൻ എന്നിവരേയും ആദരിച്ചു. സംഗീതോത്സവം ക്ലീവ്‌ലാൻഡ് വി.വി. സുന്ദരം ഉദ്ഘാടനം ചെയ്തു. സംഗീത കലാനിധി ഡോ. ടി.വി. ഗോപാലകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. പരമ്പരാഗതവും ആധുനികവുമായ കർണാടക സംഗീത പ്രകടനങ്ങളുമുണ്ടായിരുന്നു.