
തൃശൂർ: പുത്തുർ സഹകരണ ബാങ്കിലെ തട്ടിപ്പിലെ പ്രതികൾക്കെതിരെ നടപടിയെടുക്കണമെന്നും നിക്ഷേപകർക്ക് പണം തിരികെ നൽകണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി സഹകരണ സെല്ലിന്റെ ആഭിമുഖ്യത്തിൽ ബാങ്കിന് മുമ്പിൽ ധർണ നടത്തി. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ.ഹരി ഉദ്ഘാടനം ചെയ്തു. സഹകരണ സെൽ ജില്ലാ കൺവീനർ എം.വി.സുരേഷ് അദ്ധ്യക്ഷനായി.
മുഴുവൻ ഭരണസമിതി അംഗങ്ങളേയും സെക്രട്ടറിയേയും അറസ്റ്റ് ചെയ്യുക, അവരുടെ സ്ഥാവരജംഗമ വസ്തുക്കൾ കണ്ടുകെട്ടുക, കൺസോർഷ്യമുണ്ടാക്കി സഹകാരികൾക്ക് അടിയന്തര സഹായം നൽകുക എന്നീ ആവശ്യങ്ങളുമുന്നയിച്ചു. ബൈജു ചെല്ലിക്കര, സന്തോഷ് കാക്കനാട്ട്, പ്രശാന്ത്, അരുൺ ദിവാകരൻ, ശ്രീതി ആനേടത്ത് എന്നിവർ പ്രസംഗിച്ചു.