തൃശൂർ: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ജില്ലയെ പ്രതിനിധീകരിച്ച് ഹൈസ്‌കൂൾ വിഭാഗത്തിൽ പങ്കെടുക്കുന്ന, മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയ ജ്വാല റോസിനെയും പരിശീലകനും പിതാവുമായ കണ്ടാണശ്ശേരി പഞ്ചായത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ബിഞ്ചു ജയ്ക്കബിനെയും ആദരിച്ചു. ആരോഗ്യ വകുപ്പിന്റെ ജില്ലാതല പരിപാടിയിയുടെ സമാപനത്തിലാണ് കുനംമൂച്ചി സത്സംഗിന്റെ ആദരം ഏറ്റുവാങ്ങിയത്.
സത്സംഗ് ചെയർമാൻ മേജർ പി.ജെ.സ്റ്റെെജു അദ്ധ്യക്ഷനായി. ജില്ല ടി.ബി ഓഫീസർ ഡോ. അജയ് രാജൻ സത്സംഗ് പുരസ്‌കാരം സമ്മാനിച്ചു. അഭിഷേക്, അമ്പിളി, ജോമി ജോൺസൻ, ഇവ ജെയ്‌സൺ, കോ-ഒാർഡിനേറ്റർ പി.ജെ.ബിജോയ് എന്നിവർ പങ്കെടുത്തു.