 
കയ്പമംഗലം: വ്യാപാരി വ്യവസായി ഏകോപന സമിതി പെരിഞ്ഞനം യൂണിറ്റ് ഡി.കെ. സ്‌പെഷ്യൽ സ്‌കൂളിലെ കുട്ടികളോടൊപ്പം നവവത്സരാഘോഷം സംഘടിപ്പിച്ചു. കയ്പമംഗലം പൊലീസ് ഇൻസ്‌പെക്ടർ എം. ഷാജഹാൻ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി പെരിഞ്ഞനം യൂണിറ്റ് പ്രസിഡന്റ് കെ.കെ. ബാബുരാജ് അദ്ധ്യക്ഷനാകും. പി. പവിത്രൻ, ശരത് ചന്ദ്രൻ, ഫാത്തിമ ഇബ്രാഹിം, ഷൈനി ഹരിലാൽ, എം.ടി. ക്ഷീര എന്നിവർ സംസാരിച്ചു. കെ.ഒ. ആന്റണി, പ്രസന്നൻ പറപറമ്പിൽ, വി.കെ. സദാനന്ദൻ, കെ.വി. വിജയകുമാർ എന്നിവർ നേതൃത്വം നൽകി.