kdr

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് ചരിയത്ര കൊല്ലംപറമ്പിൽ കുടുംബക്ഷേമ യോഗം ട്രസ്റ്റിന്റെ 12-ാമത് ദൈ്വവാർഷിക കുടുംബ സംഗമം ടി.ഡി.പി ഹാളിൽ നടന്നു. തറവാട്ടിലെ മുതിർന്ന ദമ്പതികളായ മനോഹരനും ജയന്തിയും ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ട്രസ്റ്റ് പ്രസിഡന്റ് എം.ബി. സജിത അദ്ധ്യക്ഷയായി. ഉപദേശക സമിതി അംഗം അപ്പുക്കുട്ടൻ മാസ്റ്റർ ഭദ്രദീപം തെളിച്ചു. സെക്രട്ടറി കെ.എസ്. ജയകൃഷ്ണൻ, ജോ. സെക്രട്ടറി കെ.എം. വിനയൻ, ട്രഷറർ സി.ഡി. ബുൾഹർ, വൈസ് പ്രസിഡന്റ് ഷനിൽ ബാബു, ക്ഷേത്രം പ്രസിഡന്റ് കെ.എം. ജയരാമൻ, മാതൃസമിതി സെക്രട്ടറി കോമളവല്ലി സുനിൽകുമാർ എന്നിവർ സംസാരിച്ചു. 74 പിന്നിട്ട അംഗങ്ങളെ ആദരിക്കൽ, എൻഡോവ്‌മെന്റ് വിതരണം, മികവ് പുലർത്തിയവർക്കും പുതുതായി ഉദ്യോഗങ്ങളിൽ പ്രവേശിച്ചവർക്കും പ്രൊഫഷണൽ കോഴ്‌സുകളിൽ പ്രവേശനം നേടിയവർക്കും ആദരം, സ്‌നേഹവിരുന്ന്, കലാപരിപാടികൾ, സമ്മാനദാനം എന്നിവ നടന്നു.