mini

തൃശൂർ: സാധാരണക്കാർക്ക് സമയബഡിതമായി വൈദ്യുത കണക്ഷനുകൾ നൽകുമെന്ന് മന്ത്രി കെ.കൃഷ്ണകുട്ടി പറഞ്ഞു. നവീകരണം പൂർത്തിയാക്കിയ ചൂലിശ്ശേരി പോൾ കാസ്റ്റിംഗ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി ഉത്പാദനത്തിലും വിതരണത്തിലും പുത്തനുണർവ് നൽകുന്ന നിരവധി പദ്ധതികൾക്കാണ് സർക്കാൻ മുൻകൈയെടുക്കുന്നത്. അതിന്റെ ഒരു ഉദാഹരണമാണ് നവീകരിച്ച ചൂലിശ്ശേരി പോൾ കാസ്റ്റിംഗ് യൂണിറ്റ്. യൂണിറ്റിന്റെ ഭാഗമായ ഭൂമിയിൽ 33 കെ.വി. സബ് സ്റ്റേഷന് ഭരണാനുമതി നൽകിയട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനായി. കെ.രാധാകൃഷ്ണൻ എം.പി വിശിഷ്ടാതിഥിയായിരുന്നു. യൂണിറ്റിൽ പ്രതിമാസം 8 മീറ്ററിന്റെ 1440 പോസ്റ്റുകളും 9 മീറ്ററിന്റെ 384 പോസ്റ്റുകളും നിർമ്മിക്കാനാകും.