തൃശൂർ: കുന്നകുളം കക്കാട് മഹാഗണപതി ക്ഷേത്രത്തിൽ നാലിന് 36008 നാളികേരമെറിഞ്ഞുള്ള വേട്ടേക്കരൻ പാട്ട് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച രാവിലെ 9ന് കക്കാട് കാരണവപാട് മണക്കുളം ദിവാകര രാജ് ഉദ്ഘാടനം ചെയ്യും. കോമരം ശ്രീകാരക്കൂറ രാമചന്ദ്രൻ നായരെ ആദരിക്കും. സിനിമാതാരം രമ്യ നമ്പീശൻ, മട്ടന്നൂർ ശങ്കരൻകുട്ടി, പെരുവനം കുട്ടൻ മാരാർ എന്നിവർ മുഖ്യാതിഥികളാകും. രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം 10.30ന് ഭക്തജനങ്ങൾ നാളികേരം എണ്ണി കൂട്ടും. രാത്രി 8.30 മുതൽ കോമരം 36008 നാളികേരം എറിയൽ ആരംഭിക്കും. ശേഷം കളം മായ്ച്ച് പ്രസാദം നല്കി കൂറ വലിക്കുന്നതോടുകൂടി ചടങ്ങുകൾ അവസാനിക്കും. ക്ഷേത്രം പ്രസിഡന്റ് കെ.കെ സുബിദാസ്, സെക്രട്ടറി സുനീഷ് അയിനിപ്പുള്ളി, ട്രഷറർ കെ. ഭാസ്‌കരകുറുപ്പ്, രാജീവ് തറയിൽ, കെ.കെ മണികണ്ഠൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.