kodakara-block-panchayth-

പുതുക്കാട് : കൊടകര ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് ഉദ്ഘാടനം ചെയ്തു. ഓവറാൾ ജേതാക്കളായ മറ്റത്തൂർ പഞ്ചായത്തിനുള്ള ട്രോഫിയും റണ്ണർ അപ്പായ അളഗപ്പ പഞ്ചായത്തിനുള്ള ട്രോഫിയും സമ്മാനിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രഞ്ജിത് അദ്ധ്യക്ഷനായി. ജില്ലാ യൂത്ത് കോ ഓർഡിനേറ്റർ വി.പി.ശരത് പ്രസാദ് മുഖ്യാതിഥിയായി. അളഗപ്പനഗർ പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേശ്വരി, ജില്ലാ പഞ്ചായത്ത് അംഗം സരിത രാജേഷ്, സജിത രാജീവൻ, കെ.സി.ജിനീഷ് എന്നിവർ സംസാരിച്ചു.