b-r-c-
1

മാള: മാമ്പ്ര യൂണിയൻ ഹയർസെക്കൻഡറി സ്‌കൂളിലെ ചങ്ങാതിക്കൂട്ടത്തിനൊപ്പം പുതുവർഷം ആഘോഷിച്ച് ശ്രുതി. സെറിബ്രൽ പാൾസി മൂലം ചലന പരിമിതിയുള്ള ശ്രുതിയുടെ വീട്ടിലാണ് ലോകഭിന്നശേഷി ദിനത്തിന്റെ ഭാഗമായി ബി.ആർ.സി സായാഹ്ന സദസ് സംഘടിപ്പിച്ചത്. ചങ്ങാതിക്കൂട്ടം അംഗങ്ങൾ ശ്രുതിക്കൊപ്പം കേക്ക് മുറിച്ച് പുതുവർഷ മധുരം പങ്കിട്ടു. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ജയൻ അദ്ധ്യക്ഷനായി. കെ.എ. ഇക്ബാൽ, സി.ഡി. ബിജു, ഡോ. പി. ലിജു, അബ്ദുൾ ഷുക്കൂർ, കെ.എസ്. സ്മിത, ബിജു ഭാരതീയൻ, എം.കെ. ഷീജ തുടങ്ങിയവർ പ്രസംഗിച്ചു. ചലന പരിമിതിയുള്ള ശ്രുതിക്ക് ബി.ആർ.സി.യിൽ നിന്നും ബുധനാഴ്ചകളിൽ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകുന്നുണ്ട്.