ss

മലയാളത്തിന്റെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ നടിമാരിൽ ഒരാളാണ് പാർവതി തിരുവോത്ത്. മാതൃത്വത്തെക്കുറിച്ച് പാർവതി പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. എന്റെ മകളുടെ പേര് ഞാൻ ശരീരത്തിൽ ടാറ്റു ചെയ്തിട്ടുണ്ട്. ഏഴ് വയസായ സമയത്ത് ഞാൻ തീരുമാനിച്ചു എന്റെ മകളുടെ പേര് എന്താണെന്ന്. 27-ാം വയസിൽ ഞാൻ അമ്മയോട് പറഞ്ഞു, പൊരുത്തപ്പെട്ട് ഒന്നും നടക്കുന്നില്ല. ഞാൻ മിക്കവാറും ദത്തെടുക്കുകയാവും അമ്മേ എന്ന്. എനിക്ക് ഒരു കുഞ്ഞ് വേണമെങ്കിൽ ഞാൻ ദത്തെടുക്കും. എപ്പോഴായിരിക്കും എന്ന് പറയാനാവില്ല. പാർവതിയുടെ വാക്കുകൾ. ഒ.ടി..ടിയിൽ സ്ട്രീം ചെയ്ത ഹെർ ആണ് പാർവതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് റിലീസ് ചെയ്ത അവസാന ചിത്രം.

അഞ്ച് സ്ത്രീകളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളാണ് ഹെർ പറയുന്നത്. ഉർവശി, പാർവതി തിരുവോത്ത്, ഐശ്വര്യ രാജേഷ്, രമ്യ നമ്പീശൻ, ലിജോമോൾ ജോസ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ലിജിൻ ജോസ് സംവിധാനം ചെയ്യുന്നു. പ്രതാപ് പോത്തൻ അവസാനം അഭിനയിച്ച ചിത്രം കൂടിയാണ്. രാജേഷ് മാധവൻ, ഗുരു സോമസുന്ദരം എന്നിവരാണ് മറ്റ് താരങ്ങൾ. എ.ടി. സ്റ്റുഡിയോസിന്റെ ബാനറിൽ അനീഷ് എം. തോമസ് ആണ് നിർമ്മാണം. ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിക്കുന്നു. ഗോവിന്ദ വസന്തയാണ് സംഗീത സംവിധാനം.