വിതുര: ചായം ഗവ. എൽ.പി.എസിൽ 1.27 കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന ബഹുനിലമന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം 3ന് രാവിലെ 10ന് ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിക്കും. വിതുര പഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷാ ആനന്ദ് അദ്ധ്യക്ഷത വഹിക്കും. പി.ടി.എ പ്രസിഡന്റ് സി. ഷിബുസ്വാഗതം പറയും. ജില്ലാപഞ്ചായത്തംഗം സോഫിതോമസ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.എൽ.കൃഷ്ണകുമാരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എസ്.സന്ധ്യ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.എസ്.ബാബുരാജ്, നീതുരാജീവ്,മേമലവിജയൻ, ഗണപതിയാംകോട് വാർഡ്മെമ്പർ കെ.തങ്കമണി, എസ്.സജീം, ഡിനിൽ,വി.ഷീജ,എസ്.ബൈജു,ജെ.വേലപ്പൻ, എസ്.എൻ.അനിൽകുമാർ,സന്തോഷ് വിതുര, ഇ.എം.നസീർ, ചായംമുരളി,കെ.പി അശോക് കുമാർ, വി.എസ്.വരുൺകുമാർ, കെ.വി.സാന്ദ്ര, എച്ച്.സബീന എന്നിവർ പങ്കെടുക്കും.