
പാറശാല: ധനുവച്ചപുരം ഗ്രാമശബ്ദം സാംസ്കാരിക ഭാഷാപഠന ഗവേഷണ സംഘത്തിന്റെ സാഹിത്യ പുരസ്‌കാരങ്ങൾ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വിതരണം ചെയ്‌തു. ഗ്രാമശബ്ദം സാഹിത്യ കൂട്ടായ്മയുടെ 8-മത് വാർഷികത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനവേദിയിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. കൊല്ലയിൽ പഞ്ചായത്ത് പ്രസിഡന്റ് ഡോ.എൻ.എസ്.നവനീത് കുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എ.ടി.ജോർജ്ജ്,പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.താണുപിള്ള,ഗ്രാമശബ്ദം ചെയർമാൻ റോബിൻ പ്ലാവിള,പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സന്ധ്യ,പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ വി.എസ്.അനില,ജി.ബൈജു,ഗ്രാമശബ്ദം ഉപദേശകസമിതി പ്രസിഡന്റ് സനൽ പുകിലൂർ തുടങ്ങിയവർ പങ്കെടുത്തു.ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് അസി.പ്രൊഫസർ ഡോ.ബിജു ബാലകൃഷ്ണൻ,നെയ്യാറ്റിൻകര രചനാ ഭാഷാപഠന കേന്ദ്രം പ്രിൻസിപ്പൽ വേലപ്പൻ നായർ,എം.ജി കോളേജ് മുൻ മലയാളം വിഭാഗം മേധാവി പ്രൊഫ. ജഗനാഥൻ നായർ,കലാമണ്ഡലം രജിത ജി.വിജയൻ,സനൽ ഡാലുംമുഖം,പാറശാല പഞ്ചായത്തംഗം എം.സൈദലി,നെയ്യാറ്റിൻകര വിജയൻ,സജിലാൽ നായർ എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.