
കാട്ടാക്കട: കാട്ടാക്കട രവിയുടെ ഒരു 'പൊതിച്ചോറിന്റെ ഓർമ്മയ്ക്ക്" എന്ന പുസ്തകം പങ്കജ കസ്തൂരി എം.ഡി ഡോ.ജെ. ഹരീന്ദ്രൻ നായർ പ്രഭാഷകനും ഗ്രന്ഥകാരനുമായ കെ. സുദർശന് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു. യവനിക മാനേജർ കെ. രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കാഞ്ചിയോട് ജയൻ പുസ്തക അവലോകനം നടത്തി. ഡോ.സജിതാ ഭദ്രൻ, വി.രാമചന്ദ്രൻ നായർ, നവോദയകൃഷ്ണൻകുട്ടി, കാട്ടാക്കട രവി എന്നിവർ സംസാരിച്ചു.