
വെഞ്ഞാറമൂട് : അഡ്വ .വെഞ്ഞാറമൂട് രാമചന്ദ്രൻ സ്മാരക 16-ാമത് സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന് തുടക്കമായി. നെഹ്റു യൂത്ത് സെന്ററും ദൃശ്യ ഫൈൻ ആർട്‌സും ചേർന്ന് സംഘടിപ്പിക്കുന്ന പരിപാടി മുൻ മന്ത്രി ഡോ.ടി.എം.തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. ഡി.കെ.മുരളി എം.എൽ.എ അദ്ധ്യക്ഷനായി. മുതിർന്ന നാടക പ്രവർത്തകനുള്ള എം.കെ. രവീന്ദ്രൻ നായർ സ്മാരക അവാർഡ് വക്കം സുധിയ്ക്കും ആർ.വേലായുധൻ നായർ സ്മാരക കർഷക അവാർഡ് അനീഷ് ഉത്തമനും തോമസ് ഐസക്ക് നൽകി . സിനിമാതാരം കോട്ടയം രമേശ്, സി.പി.എം ഏരിയ സെക്രട്ടറി ഇ.എ.സലിം, എൻ. ജഗജീവൻ,ബിനു എസ് .നായർ, പി.ജി.ബിജു,ആർ.എസ്.ജയൻ,അശോക് ശശി, എസ്.അനിൽ, വി.വി.സജി തുടങ്ങിയവർ സംസാരിച്ചു