hi

കിളിമാനൂർ: കിളിമാനൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കിളിമാനൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് മുന്നിൽ ധർണ നടത്തി. പാലോട് രവി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എ.അഹമ്മദ് കബീർ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി മെമ്പർ എൻ.സുദർശനൻ,നഗരൂർ എ.ഇബ്രാഹിംകുട്ടി,ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എ.ഷിഹാബുദ്ദീൻ,പി. സ്വണാൽജ്,എൻ.ആർ.ജോഷി,പുളിമാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.സുസ്മിത, മുൻ ബ്ലോക്ക് പ്രസിഡന്റ് എം.കെ.ഗംഗാധര തിലകൻ,ജില്ലാ പഞ്ചായത്ത് അംഗം ജി.ജി.ഗിരി കൃഷ്ണൻ,ചെറുനാരകംകോട് ജോണി,ദീപ അനിൽ,എ.ആർ.ഷമീം എന്നിവർ സംസാരിച്ചു. കെ.എസ്.ആർ.ടി.സി ഡിപ്പോയിലേക്ക് പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ എസ്.ശ്യാംനാഥ്,എസ്.എസ്.സുമേഷ്,ജോയി സോമൻ,എ.എം.ആർ.ഫസലുദ്ദീൻ,ബെൻഷാ ബഷീർ,മേവർക്കൽ നാസർ,തോട്ടയ്ക്കാട് ദിലീപ്, ഹരിശങ്കർ,മഹിള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് രമഭായ് എന്നിവർ നേതൃത്വം നൽകി.