തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഒഫ് കേരള (സി.എഫ്.കെ) സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 10ന് രാവിലെ 10.30 മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന ഉപവാസ സമരം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. സി.എഫ്.കെ സംസ്ഥാന ചെയർമാൻ കെ.ജി. വിജയകുമാരൻനായർ അദ്ധ്യക്ഷത വഹിക്കും. മുൻമന്ത്രി ജി.സുധാകരൻ മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് 4ന് നടക്കുന്ന സമാപന സമ്മേളനം പി.സി ജോർജ് ഉദ്ഘാടനം ചെയ്യും.