
കിളിമാനൂർ:കമുകിൽ നിന്നുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന തെങ്ങുകയറ്റ തൊഴിലാളി മരിച്ചു. കുന്നുമ്മൽ,വട്ടപ്പാറ വീട്ടിൽ കുമാർ (52) ആണ് മരിച്ചത്. രണ്ട് ദിവസം മുൻപ് അടയ്ക്കപറിക്കാൻ കയറുന്നതിനിടെ കാൽ വഴുതി വിഴുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ കഴിയവെ കഴിഞ്ഞ ദിവസം മരിച്ചു. ഭാര്യ: അജിത, മക്കൾ :അജിത്ത്, അനില .