
കിളിമാനൂർ: പഴയകുന്നുമ്മൽ പഞ്ചായത്തിലെ ജ്വാല വനിതാ സംഗമം കിളിമാനൂർ ബസ്റ്റാൻഡിൽ നടന്നു. ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങ് റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ, വൈസ് പ്രസിഡന്റ് വി.ഷീബ, സ്ഥിരം സമിതി ചെയർപേഴ്സൺ എസ്.ദീപ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷീലാ കുമാരി ഉൾപ്പെടെ ജനപ്രതിനിധികൾ പങ്കെടുത്തു.