പള്ളിക്കൽ: പഞ്ചായത്തുതലത്തിൽ സംഘടിപ്പിച്ച വനിതാജംഗ്ഷൻ മടവൂരിൽ മാദ്ധ്യമപ്രവർത്തക പാർവ്വതീദേവി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റസിയ,ചന്ദ്രലേഖ,ശ്രീജ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
പള്ളിക്കലിൽ തിരുവനന്തപുരം ജില്ലാ കളക്ടർ അനുകുമാരി വനിതാ ജംഗ്ഷൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഹസീന,ജില്ലാപഞ്ചായത്തംഗം ബേബി സുധ, ഷീബ, ഐ.സി.ഡി.എസ്.സൂപ്പർവൈസർ ബിനു തുടങ്ങിയവർ പങ്കെടുത്തു.