
വിഴിഞ്ഞം: സ്വാതന്ത്ര്യ സമര സേനാനിയും ഖാദി ഗ്രാമോദ്ധാരണ സഹകരണ സംഘം, വനിതാ വ്യവസായ പരിശീലന കേന്ദ്രം തുടങ്ങിയവയുടെ സ്ഥാപകനുമായ ബി.നാരായണൻ നാടാരുടെ 33-ാം ചരമവാർഷികദിനാചരണം ഡോ.എ. നീലലോഹിതദാസ് ഉദ്ഘാടനം ചെയ്തു. മുക്കോല പി.രത്നാകരൻ അദ്ധ്യക്ഷനായി. മുക്കോല പി. പ്രഭാകരൻ, സി.കെ. ബാബു, എസ്.കെ. വിജയകുമാർ,വിഴിഞ്ഞം ജയകുമാർ, തെന്നൂർക്കോണം ബാബു, എൻ. ഗോപാലകൃഷ്ണൻ, ചൊവ്വര സുനിൽ തുടങ്ങിയവർ പങ്കെടുത്തു.