ഉഴമലയ്ക്കൽ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ഉഴമലയ്ക്കൽ മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ് വി.സി.റസ്സൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എസ്.വി.ഗോപകുമാർ,സംസ്ഥാന കമ്മിറ്റിയംഗം കുളപ്പട അബൂബേക്കർ, ഗ്രാമ പഞ്ചായത്തംഗം എ.ഒസ്സൻകുഞ്ഞ്,കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജീവ് സത്യൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എൻ.രാജേന്ദ്രബാബു(പ്രസിഡന്റ്),അബ്ദുൾ ലത്തീഫ്,ഡോ.അബ്ദുൾ സലിം(വൈസ് പ്രസിഡന്റുമാർ),ഒ.മുരളീകൃഷ്ണകുമാർ(സെക്രട്ടറി),എ.വിജയൻ,കൃഷ്ണകുമാരി,ബാലചന്ദ്രൻ(ജോയിന്റ് സെക്രട്ടറിമാർ), എം.എ.റഹിം(ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.