പാറശാല: പാറശാല ഗ്രാമ പഞ്ചായത്ത് സംസ്ഥാന യുവജന ക്ഷേമ ബോർഡുമായി സഹകരിച്ച് സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചു. സമാപന സമ്മേളനവും സമ്മാന വിതരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ. മഞ്ജുസ്മിത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ, വിദ്യാഭാസകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷരായ വീണ, അനിതാറാണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുധാമണി, എം.സുനിൽ, ഓമന, മായ, അനിത, അസിസ്റ്റന്റ് സെക്രട്ടറി സാംജി തുടങ്ങിയവർ സംസാരിച്ചു. വിവിധ വേദികളിലായി നടന്ന മത്സരങ്ങളിൽ കുഴിഞ്ഞാൻവിള തംബുരു ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ഓവറോൾ ചാമ്പ്യന്മാരായി.