പൂവാർ: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ കാഞ്ഞിരംകുളം ഡിവിഷനിൽ മത്സരിച്ച വി.ബി.രാജൻ ഉൾപ്പെടെ 25 ഓളം ആർ.ജെ.ഡി പ്രവർത്തകർ ജനതാദൾ(എസ്)ൽ ചേർന്നു. കോവളം നിയോജകമണ്ഡലം

പ്രസിഡന്റ് കോളിയൂർ സുരേഷ് ഷാൾ അണിയിച്ച് പതാക കൈമാറി സ്വീകരിച്ചു. മഹിളാ ജനതാദൾ സംസ്ഥാന പ്രസിഡന്റ് ഡി.ആർ.സെലിൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാനകമ്മിറ്റി അംഗം കരുംകുളം വിജയകുമാർ യോഗം ഉദ്ഘാടനം ചെയ്തു. അരുമാനൂർ ചന്ദ്രശേഖരൻ,വി.ബി.രാജൻ, പി.സോമരാജൻ, എൻ.ബാൽരാജ്, എൽ.രാജേന്ദ്രൻ,ആർ.എസ്.രഞ്ചു, ജെ.ഷാജി,സി.മനു എന്നിവർ പ്രസംഗിച്ചു. കാഞ്ഞിരംകുളം ബൈപാസ് ജംഗ്ഷനിൽ സിഗ്നൽ ലൈറ്റ് സ്ഥാപിച്ച് അപകടങ്ങൾ ഒഴിവാക്കണമെന്ന് യോഗം ഹൈവേ അതോറിട്ടിയോട് ആവശ്യപ്പെട്ടു.