നേമം: കരമന കളിയിക്കവിള ദേശീയപാത വികസനം അടിയന്തര പ്രാധാന്യത്തോടെ പൂർത്തിയാക്കണമെന്ന് സി.പി.എം നേമം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. തിരുവല്ലം ശിവരാജൻ നഗർ (ദർശന ഓഡിറ്റോറിയം പാപ്പനംകോട് ) നടന്ന പ്രതിനിധി സമ്മേളനം ഞായറാഴ്ച അവസാനിച്ചു. പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് ഏരിയാ സെക്രട്ടറി പാറക്കുഴി സുരേന്ദ്രൻ മറുപടി പറഞ്ഞു. സംഘടന റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് ജില്ല സെക്രട്ടറി വി.ജോയി മറുപടി പറഞ്ഞു. വി. മോഹനർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കടകംപള്ളി സുരേന്ദ്രൻ,വി.ശിവൻകുട്ടി,ടി.എൻ.സീമ,ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.സി.വിക്രമൻ, എൻ.രതീന്ദ്രൻ, ബി.പി.മുരളി, ഡി.കെ.മുരളി,സി.അജയകുമാർ,ജില്ല കമ്മിറ്റി അംഗങ്ങളായ എം.എം.ബഷീർ, എസ്.കെ.പ്രീജ എന്നിവർ പങ്കെടുത്തു.