
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ വാഹന ഡീലർഷിപ്പ് സ്ഥാപനത്തിന്റെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ (ഷോറൂം, സർവീസ് സെന്റർ) എട്ട് തസ്തികകളിലെ 45 ഓളം ഒഴിവുകളിലേക്ക് തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. നോർക്ക റൂട്ട്സ് മുഖേനെയാണ് അപേക്ഷ ക്ഷണിക്കുന്നത്. തിരിച്ചെത്തിയ പ്രവാസികൾക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കാൻ സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന നോർക്കാ അസിസ്റ്റഡ് ആൻഡ് മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് പദ്ധതിപ്രകാരമാണിത്. ജനറൽ മാനേജർ, സീനിയർ ടെക്നീഷ്യൻ, സർവീസ് മാനേജർ, കസ്റ്റമർ കെയർ മാനേജർ, സീനിയർ സർവീസ്/ ബോഡി ഷോപ്പ് അഡ്വൈസേർസ്, സീനിയർ റിലേഷൻഷിപ്പ് മാനേജർ, സീനിയർ വാറന്റി ഇൻ ചാർജ്ജ്, ഡെപ്യുട്ടി മാനേജർ തസ്തികകളിലാണ് ഒഴിവുകൾ. 16 നകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക്: www.norkaroots.org. ഫോൺ: 0471 2770523 .