തിരുവനന്തപുരം: നവംബർ മാസത്തെ റേഷൻ വിതരണം നാളെ വരെ നീട്ടിയതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് 4ന് റേഷൻ കടകൾക്ക് അവധി ആയിരിക്കും. ഡിസംബർ മാസത്തെ വിതരണം അഞ്ച് മുതൽ ആരംഭിക്കും. എ.എ.വൈ കാർഡിന് 30 കിലോ അരിയും 3 കിലോ ഗോതമ്പും സൗജന്യമായും രണ്ട് പാക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിലും ലഭിക്കും. പി.എച്ച്.എച്ച് കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും ഒരു കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.