prashanth
pulari TV award

തിരുവനന്തപുരം: പുലരി ടിവിയുടെ 2-ാമത് ഇന്റർനാഷണൽ പുരസ്കാരം കൗമുദി ടിവിക്ക് സമ്മാനിച്ചു. ആർട്ടെക് മാളിൽ നടന്ന ചടങ്ങിൽ നാടക, സീരിയൽ, ചലച്ചിത്ര നടൻ വഞ്ചിയൂർ പ്രവീൺ കുമാർ പുരസ്കാരങ്ങൾ വിതരണം ചെയ്തു. മികച്ച പരിസ്ഥിതി സൗഹാർദ്ദ പ്രോഗ്രാമായ കൗമുദി ടിവിയിലെ സ്‌നേക്ക് മാസ്റ്ററിന് വേണ്ടി സംവിധായകൻ കിഷോർ കരമനയും മികച്ച കോമഡി സീരിയലായ കൗമുദി ടിവിയിലെ അളിയൻസിന് വേണ്ടി കോ ഓർഡിനേറ്റർ ജി.പ്രശാന്തും പുരസ്കാരം ഏറ്റുവാങ്ങി.

സംവിധായകരായ സരേഷ് ഉണ്ണിത്താൻ, ബാബു നമ്പൂതിരി, മ്യൂസിക് ഡയറക്ടർ റോണി റാഫേൽ, ജൂറി ചെയർമാൻ ഡോ.പ്രമോദ് പയ്യന്നൂർ, ജൂറി അംഗങ്ങളായ ഡോ.സലേഘ കുറുപ്പ്, സി.വി.പ്രേംകുമാർ, തെക്കൻ സ്റ്റാർ ബാദുഷ, ജോളി മാസ്, ചലച്ചിത്ര, ടെലിവിഷൻ മേഖലയിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ

1. പുലരി ടിവിയുടെ ഇന്റർനാഷണൽ പുരസ്കാരം ചലച്ചിത്ര നടൻ വഞ്ചിയൂർ പ്രവീൺ കുമാറിൽ നിന്ന് കൗമുദി ടിവിയിലെ കോമഡി സീരിയലായ അളിയൻസിന് വേണ്ടി കോ ഓർഡിനേറ്റർ ജി.പ്രശാന്ത് ഏറ്റുവാങ്ങുന്നു

2. പുലരി ടിവിയുടെ ഇന്റർനാഷണൽ പുരസ്കാരം ചലച്ചിത്ര നടൻ വഞ്ചിയൂർ പ്രവീൺ കുമാറിൽ നിന്ന് കൗമുദി ടിവിയിലെ സ്‌നേക്ക് മാസ്റ്റർ പ്രോഗ്രാമിനു വേണ്ടി സംവിധായകൻ കിഷോർ കരമന ഏറ്റുവാങ്ങുന്നു