നെടുമങ്ങാട്: നിയമദിനത്തോടനുബന്ധിച്ച് "ഭരണഘടനയുടെ ആമുഖം വായിക്കുമ്പോൾ" എന്ന വിഷയത്തിൽ ധനു നെടുമങ്ങാട് വെബിനാർ സംഘടിപ്പിച്ചു. ഭരണഘടനയുടെ രൂപീകരണ ചരിത്രം അഡ്വ. ഷിനു സിദ്ധാർത്ഥൻ വിശദീകരിച്ചു. എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ അഡ്വ. ശരത്ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. രാകേഷ് പ്രഭാകർ (ജർമ്മനി), നോവലിസ്റ്റ് പ്രതാപൻ തെക്കേക്കൂപ്പൻ, ഡോ. നജ്മ മുസ്തഫ, ദീപ വേട്ടമ്പള്ളി, ഐശ്വര്യ കെ.എ, ജ്യോതിഷ് കുമാർ, അശ്വതി അനുരാജ് തുടങ്ങിയവർ സംസാരിച്ചു. ധനു ചെയർമാൻ അഡ്വ. ജയകുമാർ തീർത്ഥം മോഡറേറ്ററായി.