h

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസം നീളുന്നതിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചത് കാടത്തമാണെന്ന് യു.ഡി.എഫ് കൺവീനർ എം എം ഹസൻ.

ഒരു പ്രകോപനം ഇല്ലാതെയാണ് പൊലീസ് അഴിഞ്ഞാടിയത്.

നേതാക്കളുൾപ്പെടെ അമ്പതോളം പ്രവർത്തകർക്ക് ലാത്തിയടിയിൽ പരിക്കേറ്റു. മുൻ വൈരാഗ്യം പോലെ പ്രവർത്തകരെ പൊലീസ് വളഞ്ഞിട്ട് തല്ലിയതിൽ ശക്തമായി പ്രതിഷേധിക്കുന്നു. പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ യു.ഡി. എഫ് ശക്തമായ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്നും ഹസൻ പറഞ്ഞു.