
തിരുവനന്തപുരം:നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ അവധിയെടുത്ത റവന്യൂ ജീവനക്കാർ അവധി റദ്ദാക്കി ജോലിയിൽ പ്രവേശിക്കാൻ റവന്യൂ മന്ത്രി കെ .രാജൻ നിർദ്ദേശം നൽകി. ഓറഞ്ച് ബുക്ക് പ്രകാരമുള്ള ദുരന്ത നിവാരണ മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് എല്ലാ റവന്യൂ ഓഫീസുകളും സജ്ജമാകണമെന്നും മന്ത്രി നിർദ്ദേശിച്ചു. ജനങ്ങൾ ജാഗ്രതാ നിർദ്ദേശം കർശനമായി പാലിക്കണം.