mm-hasan-udhgadanam-chyun

ആറ്റിങ്ങൽ :ചരിത്ര സത്യങ്ങൾ പുതു തലമുറയ്ക്ക് പകർന്നു കൊടുക്കുകയെന്നത് സംഘടനകളുടെയും സർക്കാരിന്റെയും ഉത്തരവാദിത്വമാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ പറഞ്ഞു. എസ്.എസ്. ഹരിഹരയ്യർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന 303 വർഷം തികയുന്ന ആറ്റിങ്ങൽ കലാപത്തിന്റെയും 86 വർഷം തികയുന്ന ആറ്റിങ്ങൽ വെടിവെയ്പിന്റെയും വാർഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വി.അജിത്തിനും ഡോ.ഗിരിജയ്ക്കും കർമ്മസേവാ അവാർഡും കർമ്മശ്രേഷ്ഠ അവാർഡും അടൂർ പ്രകാശ് എം. പി വിതരണം ചെയ്തു. വക്കം വി.ആർ.സുകുമാരൻ,ആറ്റിങ്ങൽ കെ.മോഹൻലാൽ,പി.അനിൽകുമാർ എന്നിവരെ ആദരിച്ചു. പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ആറ്റിങ്ങൽ ബോയ്സ് ഹൈസ്കൂളിലെ വൈഷ്ണവ് ദേവ് പി. നായർക്കും രണ്ടാം സ്ഥാനം നേടിയ അവനവഞ്ചേരി ഹൈസ്കൂളിലെ എസ്.എസ്. വൈഗക്കും അടൂർ പ്രകാശ് എം.പി ക്യാഷ് അവാർഡും മെമെന്റോയും വിതരണം ചെയ്തു. ചികിത്സാസഹായങ്ങൾ എൻ. പീതംബരകുറുപ്പ് നൽകി.ഫൗണ്ടേഷൻ ചെയർമാൻ ഡോ.വി.എസ്. അജിത്‌ കുമാർ അദ്ധ്യക്ഷത വഹിച്ചു. ജെ.ശശി,ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ അഭയൻ,പി.ഷാജി, കെ.സുഭാഷ് ബാബു,എസ്.ശ്രീരംഗൻ,ശാസ്താവട്ടം രാജേന്ദ്രൻ,വി.ചന്ദ്രിക,ആർ.വിജയകുമാർ,എൻ.കെ.പി സുഗതൻ,മണനാക്ക് ഷിഹാബുദീൻ,ആലംകോട് സഫീർ, സലിം പാണന്റെ മുക്ക് എന്നിവർ സംസാരിച്ചു.