
നെയ്യാറ്റിൻകര: പതിറ്റാണ്ടുകളായി മാലിന്യക്കുളമായി നഗരസഭയുടെ മൂക്കിനു താഴെ സ്ഥിതി ചെയ്യുന്ന ആലുംമൂട് ഈഴക്കുളത്തിന്റെ ദുരവസ്ഥയ്ക്ക് പരിഹാരമാകുന്നു.കുളം നവീകരിക്കാൻ കേന്ദ്ര സർക്കാരിന്റെ നഗര സഞ്ചയ പദ്ധതിയിൽപ്പെടുത്തി ഒരു കോടി 65 ലക്ഷം രൂപ അനുവദിച്ചു.
നഗരസഭ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. നൂറ്റാണ്ടുകളായി നഗരത്തിലെ അഴുക്കുചാലുകളിലെ മാലിന്യമെല്ലാം വന്നടിയുന്നത് കുളത്തിലാണ്.കെട്ടിക്കിടന്ന് രൂക്ഷമായ ദുർഗന്ധം മൂലം പകർച്ചവ്യാധി ആശങ്കയിലായിരുന്നു പരിസരവാസികൾ. നടപടികൾക്ക് തുടക്കമിട്ട് ആലുംമൂട് ഈഴക്കുളത്തിന്റെ കരയിൽ ചേർന്ന യോഗം നഗരസഭാ ചെയർമാൻ പി.കെ.രാജ് മോഹൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ മഞ്ചത്തല സുരേഷ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ പ്രിയാ സുരേഷ്,മുനിസിപ്പൽ എൻജിനിയർ ദിവ്യാനായർ,അസിസ്റ്റന്റ് എൻജിനിയർ പ്രീതി.എസ്.കെ.ജയകുമാർ,മണലൂർ ശിവപ്രസാദ്, സംഗീത സുനിൽ, ഉഷാകുമാരി, രാമമൂർത്തി പോറ്റി, രാമചന്ദ്രൻ നായർ തുടങ്ങിയവർ പങ്കെടുത്തു.