നെയ്യാറ്റിൻകര: പൊതു വിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആൻ‌‌ഡ് കൗൺസലിംഗ് സെല്ലിൻെ നേതൃത്വത്തിൽ നടത്തുന്ന ഉന്നത വിദ്യാഭ്യാസ എക്സ്പോ - മിനി ദിശ 2024 6,7 തീയതികളിൽ നെയ്യാറ്റിൻകര ഗവ. ഗേൾസ് എച്ച്.എസ്.എസിൽ നടക്കും. 6ന് രാവിലെ 9. 30ന് ഹയർ സെക്കൻഡറി അക്കാഡമിക് ജെ.ഡി ഡോ.ഷാജിതയുടെ അദ്ധ്യക്ഷതയിലുളള യോഗം കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. റീജിയണൽ ഡെപ്യൂട്ടിഡയറക്ടർ കെ.സുധ, കരിയർ ഗൈഡൻസ് സെൽ സ്റ്റേറ്റ് കോ-ഓർഡിനേറ്റർ ഡോ.അസീം സി.എം, ജില്ലാ കോ-ഓർഡിനേറ്റർ ശ്രീദേവി, നെയ്യാറ്റിൻകര ഗേൾസ് എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജി.ദീപ, എച്ച്.എം.ആനി ഹെലൻ, സി.ജി. ആൻഡ് എ.സി ജോയിന്റ് കോ-ഓർഡിനേറ്റർ ശുഭ എസ്.നായർ, വിദ്യാഭ്യാസ ജില്ലാ കൺവീനർ രാധികാ ഉണ്ണികൃഷ്ണൻ, ജില്ലാ കോ-ഓർഡിനേറ്റർ പി.ഹരി, പ്രോഗ്രാം കൺവീനർ അഭിലാഷ് എസ്.എസ് എന്നിവർ പങ്കെടുക്കും. കെ-ഡാറ്റ് ഉൾപ്പെടെ ഇരുപതോളം സ്റ്റാളുകളും സെമിനാറുകളും ഉണ്ടാകുമെന്ന് ജില്ലാ കോ- ഓർഡിനേറ്റർ പി.ഹരി അറിയിച്ചു.