നെയ്യാറ്റിൻകര : കേരള സംസ്ഥാന സർക്കാർ സ്വകാര്യമേഖലയിൽ പുതുതായി അനുവദിച്ച ചെങ്കൽ വട്ടവിള കാരുണ്യ ഹെൽത്ത് ഇൻസ്പെക്ടർ ട്രെയിനിംഗ് കോളേജിന്റെ പ്രവർത്തനോദ്ഘാടനം ഇന്ന് രാവിലെ 10ന് നടക്കും. മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്യും.കെ.ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സി.കെ ഹരീന്ദ്രൻ എം.എൽ.എ, എം.വിൻസെന്റ് എം.എൽ.എ,ബിഷപ്പ് സെന്റ് തോമസ് ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് പ്രിസൈഡിംഗ് ഡോ.ജോർജ് ഈപ്പൻ,മുനിസിപ്പൽ ചെയർമാൻ പി.കെ രാജ്മോഹൻ, പാറശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ ബെൻഡാർവിൻ,ചെങ്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഗിരിജ,ജില്ലാ പഞ്ചായത്ത് മെമ്പർ സൂര്യ.എസ്.പ്രേം,ചെങ്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.അജിത് കുമാർ,പാറശാല ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെ.ജോജി,സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എ.എസ്.ആനന്ദകുമാർ,സി.എസ്.ഐ ഓലത്താന്നി റവ.എം.സുശീലൻ എന്നിവർ പങ്കെടുക്കും.