പള്ളിക്കൽ: മടവൂർ നടുവത്തേല എൻ.എസ്.എസ് കരയോഗ വാർഷിക പൊതുയോഗവും പ്രതിഭാസംഗമവും കരയോഗം പ്രസിഡന്റ് ജി.എസ്.പ്രതാപന്റെ അദ്ധ്യക്ഷതയിൽ താലൂക്ക് യൂണിയൻ പ്രസിഡന്റും എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവുമായ അഡ്വ.ജി. മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു.താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് ഡോ:സി.എസ്. ഷൈജമോൻ,യൂണിയൻ സെക്രട്ടറി ജി.അശോക് കുമാർ,കരയോഗം സെക്രട്ടറി അണുക്കാട്ടിൽ ശ്രീകുമാർ, വനിതാസമാജം പ്രസിഡന്റ് കുമാരിലത പ്രതിനിധിസഭാംഗം ജഗദീഷ് ചന്ദ്രൻ,ഉണ്ണിത്താൻ,കരയോഗം ട്രഷറർ എൽ.ആർ.ഷാജി, ആദ്ധ്യാത്മിക കോർഡിനേറ്റർ കെ.രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു