mudhakkal-congress-commit

ആറ്റിങ്ങൽ: പതിനെട്ടാംമൈൽ -ചൂള - വെട്ടിക്കൽ റോഡ് പണി നീളുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ ഇടയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുദാക്കൽ അസി. എൻജിനിയറുടെ ഓഫീസ് ഉപരോധിച്ചു. ഒന്നരവർഷത്തോളമായി റോഡ് പണി മുടങ്ങിയിട്ട്. സമരം അറിഞ്ഞെത്തിയ അംബിക എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ വരും ദിവസങ്ങളിൽ റോഡ് പണി തുടങ്ങാം എന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചു. കോൺഗ്രസ്‌ ചിറയിൻകീഴ് ബ്ലോക്ക്‌ പ്രസിഡന്റ്‌ കെ.ആർ. അഭയൻ, ഇടയ്ക്കോട് മണ്ഡലം പ്രസിഡന്റ്‌ എസ്.എസ്. ശരുൺകുമാർ, മുദാക്കൽ മണ്ഡലം പ്രസിഡന്റ്‌ സുജിത് ചെമ്പൂര്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ, ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറിമാരായ അശോകൻ കോരാണി, സരസ്വതി കോരാണി, മണ്ഡലം ഭാരവാഹികളായ വിജയൻ കോരാണി, ലിഷു. ജി.സി, നിഖിൽ കോരാണി, പ്രവാസി ബ്ലോക്ക്‌ പ്രസിഡന്റ്‌ ഷിബു പാണചേരി, ദളിത്‌ കോൺഗ്രസ്‌ ജില്ല കമ്മിറ്റി അംഗം അനീഷ് ഊരുപൊയ്ക തുടങ്ങിയവർ നേതൃത്വം നൽകി.