hi

കിളിമാനൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ പുളിമാത്ത് മണ്ഡലം സമ്മേളനം പുളിമാത്ത് എൽ.പി.എസിൽ നടന്നു.മണ്ഡലം പ്രസിഡന്റ് എസ്. വേണുഗോപാലകുറുപ്പിന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.അജന്തൻ നായർ ഉദ്ഘാടനം ചെയ്തു.ജയചന്ദ്രൻ സ്വാഗതവും സെക്രട്ടറി ജയകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ വരവുചെലവ് കണക്കും അവതരിപ്പിച്ചു.ജില്ലാ നിയോജക മണ്ഡലം നേതാക്കളായ കെ.ജയപാൽ,പി.ജയചന്ദ്രൻ നായർ,ഉണ്ണികൃഷ്ണ കുറുപ്പ്,ഉഷാകുമാരി,ബാബുദാസ്,ലത, കോൺഗ്രസ് നേതാക്കളായ സുമേഷ്, ആശ,വിജയകുമാർ എന്നിവർ പങ്കെടുത്തു.