
കാട്ടാക്കട:എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 60 ലക്ഷം രൂപ ചെലവിൽ കൊണ്ണിയൂർ ഗവ.എൽ.പി സ്കൂളിൽ പുതുതായി നിർമ്മിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം ജി.സ്റ്റീഫൻ.എം.എൽ.എ നിർവഹിച്ചു.പൂവച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സനൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡന്റ് ഇ.അൻവർ ഖാൻ,ബ്ലോക്ക് പഞ്ചായത്തംഗം ഉഷ വിൻസന്റ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.തസ്ലീം,ഗ്രാമ പഞ്ചായത്തംഗം ആർ.രാഘവലാൽ,സ്കൂൾ ഹെഡ്മിസ്ട്രസ് കെ സുജ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,പി.ടി.എ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.