maramadi

ആറ്റിങ്ങൽ: ദീർഘകാലം തരിശുകിടന്ന പിരപ്പമൺകാട് പാടശേഖരത്തിൽ കൃഷി വീണ്ടെടുത്തശേഷമുള്ള അഞ്ചാമത്തെ ഞാറുനടീലിന്റെ ഉദ്ഘാടനം ചേറ്റുത്സവമായി ആഘോഷിച്ചു. കാളപൂട്ട്,മരമടി പ്രദർശനം,ഞാറുനടീലും, ചേറുകളികളുമായി സംഘടിപ്പിക്കപ്പെട്ട ചേറ്റുത്സവം കാണാൻ നിരവധിപേർ എത്തിയിരുന്നു. ആഘോഷങ്ങളുടെ സമാപനം കുറിച്ച് നടന്ന ചേറിലെ ഫുട്ബാൾ 'ഫ്രീ കിക്കിൽ' നാട്ടിലെ ചെറുപ്പക്കാരും കുട്ടികളും ആവേശത്തോടെയാണ് പങ്കെടുത്തത്.

ചേറ്റുത്സവത്തിന്റെ ഉദ്ഘാടനം വി.ശശി എം.എൽ.എ, ഞാറുനടീലിന്റെ ഉദ്ഘാടനം ഒ.എസ്.അംബിക എം.എൽ.എ, ചേറുകളികളുടെ ഉദ്ഘാടനം ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.ജയശ്രീയും നിർവഹിച്ചു. മുദാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശി അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് ചെയർപേഴ്സൺ ശ്രീജ,ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പൂവണത്തുംമൂട് മണികണ്ഠൻ,വിഷ്ണു രവീന്ദ്രൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആർ.പി.നന്ദുരാജ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.ഷൈനി,ടി.ബിജു,ബാദുഷ,സംസ്ഥാന കാറ്ററിംഗ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് എസ്.ധർമ്മപാലൻ,സി.ഡി.എസ് ചെയർപേഴ്സൺ പ്രേമലത,കൃഷി ഓഫീസർ വൈ.ജാസ്മി,ഉപദേശക സമിതിയംഗങ്ങളായ ബി.രാജീവ്,എസ്.ശരൺകുമാർ,കോരാണി വിജു,ശിവപ്രസാദ്,മോഹനൻ നായർ,ബിജു മാറ്റാടിയിൽ,അനിൽകുമാർ.കെ,എ.അൻഫാർ എന്നിവർ പങ്കെടുത്തു. പാടശേഖരസമിതി പ്രസിഡന്റ് സാബു.വി.ആർ സ്വാഗതവും സൗഹൃദസംഘം ചെയർമാൻ രതീഷ് രവീന്ദ്രൻ നന്ദിയും പറഞ്ഞു.