kas

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവ്വീസ്(കെ.എ.എസ്) ഉദ്യോഗസ്ഥരെ അപ്രധാന തസ്തികകളിൽ നിന്നും മെച്ചപ്പെട്ട തസ്തികകൾ കണ്ടെത്തി നിയമിക്കണമെന്ന് ചീഫ് സെക്രട്ടറിതല യോഗ തീരുമാനം.

നിലവിൽ കെ.എ.എസുകാരെ നിയമിച്ചിരിക്കുന്ന പല തസ്തികകളും അവരുടെ പ്രാഗത്ഭ്യം ഉപയോഗപ്പെടുത്താൻ സാധിക്കാത്തതാണെന്ന . വ്യാപക പരാതിയെ തുടർന്നാണ് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം കൂടിയത്. മിഷനുകൾ,പ്രോജക്ടുകൾ തുടങ്ങി ദൈനംദിന പ്രവർത്തനങ്ങളിലേക്ക് കെ.എ.എസുകാരെ നിയമിച്ച് ക്രിയാത്മക പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ കഴിയുന്ന തസ്തികകൾ കണ്ടെത്തണമെന്നാണ് തീരുമാനം.

അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഉൾപ്പെടെ പൊതുവിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുമായി ബന്ധപ്പെട്ട ഫയലുകളാണ് കൈകാര്യം ചെയ്യുന്നത്. ഇത്തരം ജോലികൾക്ക് കെ.എ.എസുകാരെ ഉപയോഗിക്കേണ്ടതില്ല. തസ്തികകൾ പുനർനിർവ്വചിച്ച് മെച്ചപ്പെട്ട സാമൂഹിക ക്ഷേമം മുൻനിറുത്തി കെ.എ.എസുകാരെ ഉപയോഗപ്പെടുത്തും.

കെ.എ.എസുകാർക്ക് സേവനം വിനിയോഗിക്കത്തക്കവിധം എല്ലാ വകുപ്പുകൾക്കും നവംബർ 30-നുള്ളിൽ നിർദ്ദേശങ്ങൾ നൽകണമെന്നും യോഗം തീരുമാനിച്ചു.