തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ റെയിൽവേ റിസർവേഷൻ കൗണ്ടർ പൂട്ടിയതിലും സ്ഥാനക്കയറ്റത്തിന് അർഹതാ പരീക്ഷ നടത്തുന്നതിലും, ബൈ ട്രാൻസ്ഫർ മുഖേനയുള്ള നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിലുമുള്ള എതിർപ്പുമായി സെക്രട്ടേറിയറ്റ് അസോസിയേഷൻ. ഇത് സംബന്ധിച്ച് ഭരണപരിഷ്കാര കമ്മീഷന്റെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഇതിനെതിരെയാണ് അസോസിയേഷന്റെ പ്രതിഷേധം. സ്ഥാനക്കയറ്റത്തിന് പ്രത്യേക പരിജ്ഞാനം ആവശ്യമെങ്കിൽ ജീവനക്കാർക്ക് തീവ്ര പരിശീലനമാണ് നൽകേണ്ടതെന്ന് അസോസിയേഷൻ . അതിന് വേദിയൊരുക്കാതെ പരീക്ഷ നടത്തിയാൽ പ്രത്യേക പരിജ്ഞാനം ആർജിക്കാനാവില്ലെന്ന് പ്രസിഡന്റ് എം.എസ്. ഇർഷാദ് പറഞ്ഞു.വർഷങ്ങൾ എടുത്താണ് പലപ്പോഴും ബൈ ട്രാൻസ്ഫർ നിയമനത്തിന് അർഹത നേടുന്നത്. പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ പേരിൽ അത് തടയുന്നത് ജീവനക്കാരുടെ അവകാശത്തെ അട്ടിമറിക്കലാണ്.