ayiroor-ups

വർക്കല: ക്ഷീരവികസനവകുപ്പ് വർക്കല യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അയിരൂർ ഗവ: യു.പി.എസിൽ സ്റ്റുഡന്റ്സ് ഡയറി ക്ലബ് പ്രവർത്തനം ആരംഭിച്ചു.അയിരൂർ ക്ഷീരോത്പാദക സഹകരണസംഘത്തിന്റെ സഹകരണത്തോടെ നടന്ന പരിപാടി വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സ്മിത സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.അയിരൂർ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് എസ്.ഷാജഹാൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ക്ഷീരവികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പദ്ധതി വിശദീകരണം നടത്തി.ഡയറി എക്സിബിഷൻ എസ്.എം.സി പ്രസിഡന്റ് ബിജു ഉദ്ഘാടനം ചെയ്തു.അഡ്വ.വി.ദേവദാസ്,വിനോജ് വിശാൽ, ഷീജ.ടി, വിനോദ്.അർ.എസ് , വിനോജ്.വി, ബിന്ദു , ലിജി തുടങ്ങിയവർ സംസാരിച്ചു.ക്ഷീരവികസനവകുപ്പ് വർക്കല യൂണിറ്റ് ഓഫീസർ ഷിബാന.എം സ്വാഗതവും സ്കൂൾ ഹെഡ്മാസ്റ്റർ കൃഷ്ണകുമാർ നന്ദിയും പറഞ്ഞു.